നിലമ്പൂരിൽ ലീഡ് യുഡിഎഫിന്; ആര്യാടൻ ഷൗക്കത്ത് മുന്നിൽ

നിലമ്പൂരിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മുന്നിൽ. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണി തുടങ്ങിയത്. പോസ്റ്റൽ വോട്ടുകളുടെ ലീഡും ആര്യാടൻ ഷൗക്കത്തിനൊപ്പമായിരുന്നു. പിന്നാലെ വോട്ടിംഗ് യന്ത്രത്തിലെ വോട്ട് എണ്ണിത്തുടങ്ങിയപ്പോഴും ലീഡ് നില ആര്യാടനൊപ്പമായിരുന്നു
വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യ റൗണ്ടിൽ എണ്ണിത്തുടങ്ങിയത്. 724 വോട്ടുകളുടെ ലീഡാണ് യുഡിഎഫിനുള്ളത്. അൻവർ ഇഫക്ട് കാര്യമായി നിലമ്പൂരിൽ പ്രവർത്തിച്ചില്ലെന്നതാണ് കാണുന്നത്. യുഡിഎഫ് പ്രതീക്ഷിച്ച ലീഡ് നിലയിൽ തന്നെയാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്
ഒരു വർഷത്തിനുള്ളിൽ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നിലമ്പൂർ ഫലം നിർണായകമാണ്. 75.27 ശതമാനമായിരുന്നു പോളിംഗ്. ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്.
The post നിലമ്പൂരിൽ ലീഡ് യുഡിഎഫിന്; ആര്യാടൻ ഷൗക്കത്ത് മുന്നിൽ appeared first on Metro Journal Online.