Kerala

നിലമ്പൂരിൽ ഇന്ന് ഫലമറിയാം; വോട്ടെണ്ണൽ ആരംഭിച്ചു, ആദ്യമെണ്ണുന്നത് വഴിക്കടവ് പഞ്ചായത്തിൽ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വിജയി ആരെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചനകൾ എട്ടരയോടെ പുറത്തുവരും. തുടർ ഭരണം പ്രതീക്ഷിക്കുന്ന സർക്കാരിനും ഭരണവിരുദ്ധ വികാരമുണ്ടെന്ന് പറയുന്ന പ്രതിപക്ഷത്തിനും ഫലം നിർണായകമാണ്. മണ്ഡലത്തിൽ അൻവർ എഫക്ട് ഉണ്ടോയെന്നും ഇന്നറിയാം.

രാവിലെ ജില്ലാ കലക്ടറും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും അടക്കം വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി. പിന്നാലെയാണ് ചുങ്കത്തറ മാർത്തോമ സ്‌കൂളിലെ സ്‌ട്രോംഗ് റൂം തുറന്നത്. ആകെ 19 റൗണ്ടിലായാണ് വോട്ടെണ്ണുന്നത്. 14 ടേബിളുകളിലായാണ് വോട്ടെണ്ണൽ.

ആദ്യം വോട്ടെണ്ണുന്നത് യുഡിഎഫ് ശക്തികേന്ദ്രമായ വഴിക്കടവ് പഞ്ചായത്തിലാണ്. ആദ്യമെണ്ണുക അൻവറിന് സ്വാധീനമുള്ള ബൂത്തുകളിലാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും അൻവറിന് വഴിക്കടവ് പഞ്ചായത്തിൽ നിന്ന് 2500ലേറെ വോട്ട് ലഭിച്ചിരുന്നു.

The post നിലമ്പൂരിൽ ഇന്ന് ഫലമറിയാം; വോട്ടെണ്ണൽ ആരംഭിച്ചു, ആദ്യമെണ്ണുന്നത് വഴിക്കടവ് പഞ്ചായത്തിൽ appeared first on Metro Journal Online.

See also  കളമശ്ശേരി ജുഡീഷ്യൽ സിറ്റിക്ക് മന്ത്രിസഭയുടെ അംഗീകാരം; 27 ഏക്കർ ഭൂമി ഏറ്റെടുക്കും

Related Articles

Back to top button