Kerala

വി എസിന്റെ ആരോഗ്യനില അതീവ ഗുരുതരം; മെഡിക്കൽ ബോർഡ് യോഗം ചേരും

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘം നിർദേശിച്ചത് അനുസരിച്ച് ഡയാലിസിസ് നൽകുന്നുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഇന്ന് 11 മണിയോടെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തും. സർക്കാർ നിർദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നെത്തിയ വിദഗ്ധ ഡോക്ടർമാരുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് ചികിത്സ തുടരുന്നത്

കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 23നാണ് വിഎസിനെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി അടക്കമുള്ള നേതാക്കൾ വിഎസിനെ ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു.

See also  സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍: പോലീസ് അന്വേഷണം ബ്ലാക്ക്‌മെയിലിങ് രീതിയിലെന്ന് സിദ്ദിഖിന്റെ മകൻ

Related Articles

Back to top button