Kerala
പട്ടാമ്പിയിൽ സ്‌കൂൾ ബസ് ഇടിച്ച് ഗുരുതരമായി പരുക്കേറ്റ ആറ് വയസുകാരന്‍ മരിച്ചു

പാലക്കാട് സ്‌കൂൾ ബസിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ആറ് വയസുകാരൻ മരിച്ചു. പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി കാമികം കൃഷ്ണ കുമാറിന്റെ മകൻ ആരവാണ് മരിച്ചത്. വാടനാകുറുശ്ശി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.
ഇന്നലെ വൈകുന്നേരം വാഹനത്തിൽ നിന്നും വീടിന് മുന്നിൽ ഇറങ്ങിയ കുട്ടി അമ്മയുടെ കൈ വിടുവിച്ച് ഓടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്‌കൂളിന്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ആരവിനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്.
The post പട്ടാമ്പിയിൽ സ്‌കൂൾ ബസ് ഇടിച്ച് ഗുരുതരമായി പരുക്കേറ്റ ആറ് വയസുകാരന്‍ മരിച്ചു appeared first on Metro Journal Online.