World

അഫ്ഗാനിസ്ഥാനിലെ ആശുപത്രി ലക്ഷ്യമിട്ട് പാക് ആക്രമണം; 400 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ ആശുപത്രിയിൽ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടു. 250 പേർക്ക് പരുക്കേറ്റതായി താലിബാൻ വക്താവ് അറിയിച്ചു. വ്യോമാക്രമണത്തിൽ ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നു. മരണസംഖ്യ ഉയർന്നേക്കാമെന്നാണ് വിവരം

എന്നാൽ ആരോപണങ്ങൾ പാക്കിസ്ഥാൻ നിഷേധിച്ചു. കാബൂളിലെ ഒരു ആശുപത്രിയിയെയും തങ്ങൾ ലക്ഷ്യം വെച്ചിട്ടില്ലെന്ന് പാക് അധികൃതർ പറയുന്നു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ആക്രമണം നടന്നത്

അതിർത്തിയിൽ ഇരുഭാഗത്ത് നിന്നും വെടിവെപ്പും മിസൈലാക്രമണവും തുടരുകയാണ്. പാക് സൈനിക ഭരണകൂടം അഫ്ഗാന്റെ വ്യോമാതിർത്തി ലംഘിക്കുകയും കാബൂളിലെ ലഹരിവിമോചന ആശുപത്രിയെ ലക്ഷ്യമിടുകയും ചെയ്തു. ചികിത്സയിലായിരുന്ന നിരവധി പേർ കൊല്ലപ്പെട്ടുവെന്ന് താലിബാൻ വക്തമാവ് സബീഹുല്ല മുജാഹിദ് അറിയിച്ചു
 

See also  ട്രംപ് എത്തി ടിക് ടോക്കിന് ആശ്വാസം

Related Articles

Back to top button