Kerala

തൃശൂരിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെ 62 കാരൻ കുഴഞ്ഞു വീണ് മരിച്ചു

തൃശൂർ വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞു വീണ് മരിച്ചു. രാമൻചിറ പാമ്പുങ്ങൾ വീട്ടിൽ വിനോദൻ (62) വയസാണ് മരിച്ചത്. വാണിയംപാറ ഇകെഎംയുപി സ്കൂളിലെ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ശേഷമാണ് സംഭവം.

വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

See also  പത്മകുമാറിനെതിരെ നടപടിയെടുക്കാത്തതിന്റെ കാരണമടക്കം പറയും; സിപിഎമ്മിന്റെ ഗൃഹസന്ദർശനത്തിന് തുടക്കം

Related Articles

Back to top button