Kerala
കൊട്ടാരക്കരയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് എസ് ഐ മരിച്ചു

കൊട്ടാരക്കരയിൽ കാറും പിക്കപ്പും കൂട്ടി ഇടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അടൂർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ കടയ്ക്കൽ സ്വദേശി സാബു(52) ആണ് മരിച്ചത്.
പൊലിക്കോട് വെച്ചായിരുന്നു സംഭവം. എതിർദിശയിൽ നിന്ന് വന്ന പിക് അപ്പ് കാറിൽ ഇടിക്കുകയായിരുന്നു.
സാബുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
The post കൊട്ടാരക്കരയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് എസ് ഐ മരിച്ചു appeared first on Metro Journal Online.