Kerala

കുടുംബപ്രശ്‌നം: കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊന്നു

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊന്നു. കുളത്തൂപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണുവാണ്(36) കൊല്ലപ്പെട്ടത്. ഭർത്താവ് സനുക്കുട്ടൻ ഒളിവിലാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.

ഏറെനാളായി രേണുവിനെ സംശയമായിരുന്നു സനുക്കുട്ടന്. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. കുട്ടികളുടെ മുന്നിൽ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയ ശേഷം കത്രിക കൊണ്ട് കഴുത്തിലും പുറത്തും വയറ്റിലും കുത്തുകയായിരുന്നു.

രേണുവിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സനുക്കുട്ടനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

See also  ക്ഷേമ പെൻഷൻ 2000 രൂപയാക്കി, സ്ത്രീകൾക്കും യുവാക്കൾക്കും മാസം 1000 രൂപ

Related Articles

Back to top button