Kerala

ഗവർണറുടെ ചുമതലകൾ പാഠ്യവിഷയം; ഈ വർഷം പത്താം ക്ലാസ് പുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി

ഭാരതാംബ വിവാദം കത്തി നിൽക്കെ ഗവർണർക്കെതിരെ മറ്റൊരു നീക്കവുമായി സംസ്ഥാന സർക്കാർ. ഗവർണറുടെ ചുമതലകൾ എന്തെല്ലാമെന്ന് പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഗവർണറുടെ ഭരണപരമായ അധികാരങ്ങൾ സിലബസിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി

ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തും. ഭാരതാംബയെ വണങ്ങണമെന്ന് ഗവർണർ കുട്ടികളെ ഉപദേശിച്ചത് തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പത്താം ക്ലാസിലെ രണ്ടാം വോളിയത്തിലാണ് ഇത് ഉൾപ്പെടുത്തുക

ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരിച്ചിട്ടുള്ളത്. ഗവർണർമാരെ ഉപയോഗിച്ച് കൊണ്ട് തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം വർധിച്ച് വരികയാണ്. അതുകൊണ്ട് തന്നെ ഗവർണർമാരുടെ ഭരണഘടനാ അധികാരങ്ങൾ എന്തെല്ലാമെന്ന് കുട്ടികളെ പഠിപ്പിക്കുന്നതിനായി പാഠപുസ്തകങ്ങളിൽ ഇത് ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു

See also  ജിമ്മിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം; എംഡിഎംഎ, കഞ്ചാവ് പിടികൂടി, കണ്ണൂർ സ്വദേശി അറസ്റ്റിൽ

Related Articles

Back to top button