Kerala
അൻവറിനെ ക്ഷണിച്ച് പരിപാടി നടത്തിയതിൽ നടപടി; പഞ്ചായത്ത് വൈസ് പ്രസിഡന്റടക്കം 4 പേരെ ലീഗ് പുറത്താക്കി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ പിവി അൻവറിനെ ക്ഷണിച്ച് പരിപാടി നടത്തിയ സംഭവത്തിൽ നടപടിയുമായി മുസ്ലിം ലീഗ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം നാല് പേരെ ലീഗ് പുറത്താക്കി. തിരുവമ്പാടിയിലെ കുടുംബ സംഗമവുമായി ബന്ധപ്പെട്ടാണ് നടപടി
നേതൃത്വത്തെ വെല്ലുവിളിച്ചാണ് മുസ്ലിം ലീഗ് വിമതർ ഈ മാസം 15ന് തിരുവമ്പാടിയിൽ കെഎംസിസി കുടുംബ സംഗമം സംഘടിപ്പിച്ചത്. സംഘടാകരായ നാല് പേരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് ലീഗ് പുറത്താക്കിയത്.
തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎം അബ്ദുറഹ്മാൻ, അറഫി കാട്ടിപ്പരുത്തി, ഫൈസൽ മാതാംവീട്ടിൽ, റഫീഖ് പുല്ലൂരാംപാറ എന്നിവർക്കെതിരെയാണ് നടപടി.
The post അൻവറിനെ ക്ഷണിച്ച് പരിപാടി നടത്തിയതിൽ നടപടി; പഞ്ചായത്ത് വൈസ് പ്രസിഡന്റടക്കം 4 പേരെ ലീഗ് പുറത്താക്കി appeared first on Metro Journal Online.