Kerala

വിതുരയിൽ കാട്ടാന ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടമ്മ; വീണ് പരുക്കേറ്റു

തിരുവനന്തപുരം വിതുരയിൽ കാട്ടാന ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടമ്മ. പുലർച്ചെയായിരുന്നു സംഭവം. ആലുമ്മൂട് കളമുട്ടുപ്പാറയിൽ രാധയാണ് മരണമുഖത്ത് നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

തിരുവനന്തപുരം വിതുര മണലി ട്രൈബൽ സെറ്റിൽമെന്റിലെത്തിയ കാട്ടാനക്കൂട്ടം രാധയുടെ വീട് തകർക്കുകയായിരുന്നു. ആനയെ കണ്ട് രാധ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. എന്നാൽ ഓട്ടത്തിനിടയിൽ വീണ രാധയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തിൽ രാധയുടെ വീട് പൂർണമായി തകർന്നു. ആക്രമണം നടന്ന സ്ഥലത്ത് വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാർ പ്രതികരിച്ചു.

 

The post വിതുരയിൽ കാട്ടാന ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടമ്മ; വീണ് പരുക്കേറ്റു appeared first on Metro Journal Online.

See also  അവർ വളരുക, പാർട്ടിയെ തളർത്തുക എന്ന രീതി ശരിയല്ല; ഷാഫിയെയും മാങ്കൂട്ടത്തിലിനെയും വിമർശിച്ച് ഉണ്ണിത്താൻ

Related Articles

Back to top button