Kerala

സഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം; ദേവസ്വം മന്ത്രി രാജിവെച്ചാൽ പ്രശ്‌നം തീരുമെന്ന് കെ ബാബു

ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭയിൽ നിസഹകരണം തുടരുമെന്ന് പ്രതിപക്ഷത്തിനായി സംസാരിച്ച് തുടങ്ങിയ കെ ബാബു പറഞ്ഞു. തന്ത്രിയുടെ വക്കാലത്ത് ഏറ്റെടുത്തെന്ന് മന്ത്രിമാർ പറയുന്നു. എന്നാൽ പ്രതിപക്ഷം സ്വന്തമായി ഒരു ആക്ഷേപവും പറഞ്ഞിട്ടില്ല. കോടതി പറഞ്ഞ കാര്യം പറഞ്ഞന്നേയുള്ളുവെന്നും കെ ബാബു പറഞ്ഞു

തന്ത്രിയെ 40 ദിവസം ജയിലിലിട്ടതിന്റെ ഉത്തരവാദിത്തം ആർക്കാണ്. വിശ്വാസികളോട് സർക്കാർ ഉത്തരം പറയണം. സർക്കാർ വീഴ്ച കണ്ട് മാത്രമാണ് സ്വർണക്കൊള്ള കേസിൽ പ്രതികൾ പുറത്തിറങ്ങുന്നത്. യുവതി പ്രവേശനത്തിന് സഹകരിക്കാത്തതിന്റെ പ്രതികാരമാണ് തന്ത്രിയോട് തീർത്തത്

ദേവസ്വം മന്ത്രി രാജി വെച്ചാൽ പ്രശ്‌നം തീരുമെന്നും സഭ സുഗമമായി മുന്നോട്ടു പോകുമെന്നും കെ ബാബു പറഞ്ഞു. ബാനറും പ്ലക്കാർഡുകളും ഉയർത്തിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
 

See also  മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരന് ക്രൂര മർദനം; പ്ലേ സ്കൂൾ അധ്യാപിക അറസ്റ്റിൽ

Related Articles

Back to top button