Kerala

പൊട്ടാസ്യം ലെവൽ താഴ്ന്നു, പിന്നാലെ ഹൃദയാഘാതം; എംകെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ എംകെ മുനീറിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടാസ്യം ലെവൽ അപകടകരമായ വിധം താഴ്ന്നതിനെ പിന്നാലെയാണ് ഹൃദയാഘാതമുണ്ടായത്. 

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വിവിധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തീവ്രപരിചരണ വിഭാഗത്തിലാണ് മുനീറുള്ളത്. 

ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. മരുന്നുകളോട് പോസിറ്റീവായി പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
 

See also  ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശബ്ദ പ്രചാരണം; ജനം നാളെ വിധിയെഴുതും

Related Articles

Back to top button