Kerala

ഇന്ന് എസ് എഫ് ഐയുടെ സംസ്ഥാനവ്യാപക പഠിപ്പ് മുടക്ക് സമരം; രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും

എസ് എഫ് ഐയുടെ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് ഇന്ന്. കഴിഞ്ഞ ദിവസം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക്. കേരള സർവകലാശാലയിലെ അധികാര തർക്കത്തിനിടെ ഗവർണർക്കും വിസിക്കുമെതിരെ ഡിവൈഎഫ്‌ഐയും എസ് എഫ് ഐയും നടത്തുന്ന പ്രതിഷേധം തുടരുകയാണ്.

എസ് എഫ് ഐ ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും. ഡിവൈഎഫ്‌ഐ സർവകലാശാല ആസ്ഥാനത്തേക്കും മാർച്ച് നടത്തും. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെയാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തത്.

സർവകലാശാലയിൽ ചാൻസലർ-രജിസ്റ്റാർ പോരും രൂക്ഷമാകുകയാണ്. അവധി ചോദിച്ച രജിസ്റ്റാർ കെ എസ് അനിൽകുമാറിനോട് സസ്‌പെൻഷനിലുള്ള രജിസ്റ്റാർക്ക് അവധി എന്തിനാണെന്നായിരുന്നു വിസി മോഹൻ കുന്നുമ്മലിന്റെ ചോദ്യം. എന്നാൽ സസ്‌പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയിട്ടുണ്ടെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടി.

See also  ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; രണ്ട് ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തു

Related Articles

Back to top button