Kerala

പാലത്തിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് ചാടിയ ചിത്രകാരൻ സുഗതന്റെ മൃതദേഹം കണ്ടെത്തി

ചാലക്കുടി പുഴയിൽ സമ്പാളൂർ ഞർളക്കടവ് പാലത്തിൽ നിന്ന് ചാടിയ പ്രശസ്ത ചിത്രകാരൻ പുത്തൻചിറ പണിക്കശ്ശേരി വീട്ടിൽ സുഗതന്റെ(53) മൃതദേഹം കണ്ടെത്തി. എട്ടാം തീയതിയാണ് ഇയാൾ നാട്ടുകാർ നോക്കി നിൽക്കെ പുഴയിലേക്ക് ചാടിയത്. ആളുകൾ ഒച്ച വെച്ച് തിരികെ കയറാൻ പറഞ്ഞെങ്കിലും കൂടുതൽ ആഴമുള്ള ഭാഗത്തേക്ക് നീങ്ങി പോകുകയായിരുന്നു

ചാലക്കുടിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് സ്‌കൂബ സംഘമെത്തി തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്തിയില്ല. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്

ചാടിയ സ്ഥലത്ത് നിന്ന് നൂറ് മീറ്റർ മാറിയാണ് മൃതദേഹം കണ്ടത്. അഗ്നിരക്ഷാ സേന എത്തി മൃതദേഹം കരയ്ക്കടുപ്പിച്ചു. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

See also  ആലപ്പുഴയിൽ ഭാര്യ വീട്ടിലെത്തിയ യുവാവിന് ബന്ധുക്കളുടെ ക്രൂരമർദനം; പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു

Related Articles

Back to top button