Kerala

റിൻസി മുംതാസിന്റെ ഫ്‌ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രം; അന്വേഷണം സിനിമാ മേഖലയിലേക്ക്

കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബർ റിൻസി അറസ്റ്റിലായ കേസിൽ അന്വേഷണം സിനിമ മേഖലയിലേക്കും. യൂട്യൂബർ റിൻസി മുംതാസ് വാടകയ്ക്ക് എടുത്തിരുന്ന ഫ്‌ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രമാണെന്ന് പോലീസ് കണ്ടെത്തി. ലഹരി എത്തിക്കാൻ സുഹൃത്ത് യാസറിന് പണം നൽകിയിരുന്നത് റിൻസി ആയിരുന്നു

ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. സിനിമ പ്രമൊഷന്റെ മറവിൽ റിൻസി മുംതാസ് ലഹരിമരുന്ന് കടത്തിയതായാണ് സംശയം. ലഹരി ഇടപാടുകൾക്ക് സിനിമാ ബന്ധങ്ങൾ ഉപയോഗിച്ചായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്

പാലച്ചുവടിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ലഹരി പാർട്ടികൾ സംഘടിപ്പിച്ചെന്ന സംശയവും പോലീസിനുണ്ട്. സിനിമ മേഖലയിലെ പ്രമുഖരടക്കം ഫ്‌ളാറ്റിൽ പതിവായി എത്തിയിരുന്നു.

See also  അമ്മുവിന്റെ മരണം: സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും

Related Articles

Back to top button