Kerala

കുത്തനെ തിരിച്ചിറങ്ങി സ്വർണവില; പവന് ഇന്ന് ഒറ്റയടിക്ക് 5240 രൂപ കുറഞ്ഞു

കഴിഞ്ഞ ദിവസങ്ങളിലെ വൻ വർധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 5240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 1,25,120 രൂപയായി. ഗ്രാമിന് 655 രൂപ കുറഞ്ഞ് 15,640 രൂപയായി

1,30,360 രൂപയിലായിരുന്നു വ്യാഴാഴ്ച പവന്റെ വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയിൽ സ്‌പോട് ഗോൾഡ് വിലയിൽ 5.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔൺസിന് 540 ഡോളറിലേക്ക് ഇടിഞ്ഞതോടെയാണ് സംസ്ഥാനത്തും വില കുറഞ്ഞത്

18 കാരറ്റ് സ്വർണത്തിനും വില ഇടിഞ്ഞിട്ടുണ്ട്. ഗ്രാമിന് 617 രൂപ കുറഞ്ഞ് 12,797 രൂപയായി. വെള്ളി വിലയും ഇടിഞ്ഞു. ഗ്രാമിന് 383 രൂപയിലെത്തി.
 

See also  നിങ്ങള്‍ക്കൊന്നും ഒരു നാണവുമില്ലേ; നെറികേട് കാണിച്ച ഒരുത്തനെയും വെറുതെ വിടില്ല: മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ. സുരേന്ദ്രന്‍

Related Articles

Back to top button