Kerala

പാലക്കാട് അമ്മയും മകളും പുഴയിൽ ഒഴുക്കിൽപ്പെട്ടു; കാസർകോട് 8 വയസുകാരനെ കാണാതായി

കനത്ത മഴയിൽ പുഴകളൊക്കെ നിറഞ്ഞൊഴുകാൻ തുടങ്ങിയതോടെ സംസ്ഥാനത്ത് പലയിടത്തായി അപകടങ്ങൾ. പാലക്കാട് കുന്തിപ്പുഴയിൽ അമ്മയും മകളും പുഴയിൽ അകപ്പെട്ടു. കാസർകോട് പുത്തിഗെ കൊക്കച്ചാലിൽ എട്ട് വയസുകാരനും പുഴയിൽ ഒഴുക്കിൽപ്പെട്ടു.

പാലക്കാട് മണ്ണാർക്കാട് കൈതച്ചിറ മാസപ്പറമ്പിൽ സ്വദേശികളായ അമ്മയും കുഞ്ഞുമാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത്. ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് പുത്തിഗെയിൽ സാദത്തിന്റെ മകൻ സുൽത്താനാണ് ഒഴുക്കിൽപ്പെട്ടത്. കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്

ആലപ്പുഴയിൽ ഇന്നലെ കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ സ്വദേശി ഡോൺ(15) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.

The post പാലക്കാട് അമ്മയും മകളും പുഴയിൽ ഒഴുക്കിൽപ്പെട്ടു; കാസർകോട് 8 വയസുകാരനെ കാണാതായി appeared first on Metro Journal Online.

See also  ഞാൻ പ്രതിഫലം വാങ്ങിയിട്ടില്ല, അത് വ്യക്തിപരമായ തീരുമാനം: മന്ത്രിയുടെ വിമർശനത്തോട് പ്രതികരിച്ച് ആശ ശരത്ത്

Related Articles

Back to top button