Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

നാല് ദിവസങ്ങളായി തുടർന്ന വർധനവിന് പിന്നാലെ സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണം പവന് 74,440 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 9305 രൂപയിലെത്തി

ശനിയാഴ്ച സ്വർണവില കേരളത്തിലെ സർവകാല റെക്കോർഡിൽ എത്തിയിരുന്നു. അന്ന് പവന് 74,560 രൂപയിലായിരുന്നു വ്യാപാരം നടന്നത്. രാജ്യാന്തര വിലയിലെ ഇടിവാണ് കേരളത്തിലും പ്രതിഫലിച്ചത്

രാജ്യാന്തര വില ഔൺസിന് 3433 ഡോളറിൽ നിന്ന് 3428 ഡോളറിലേക്ക് താഴ്ന്നു. 18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ കുറഞ്ഞ് 7660 രൂപയായി.

See also  സിനഡ് നടക്കുന്നതിനിടെ സിറോ മലബാർ സഭാ ആസ്ഥാനത്ത് എത്തി വിഡി സതീശൻ; സഭാ നേതാക്കളുമായി കൂടിക്കാഴ്ച

Related Articles

Back to top button