Kerala

സിനഡ് നടക്കുന്നതിനിടെ സിറോ മലബാർ സഭാ ആസ്ഥാനത്ത് എത്തി വിഡി സതീശൻ; സഭാ നേതാക്കളുമായി കൂടിക്കാഴ്ച

സിനഡ് യോഗം നടക്കുന്നതിനിടെ സിറോ മലബാർ സഭാ ആസ്ഥാനത്ത് എത്തി സഭാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു

സഭാ ആസ്ഥാനത്തെ അത്താഴ വിരുന്നിലും സതീശൻ പങ്കെടുത്തു. സഭാ വിഷയങ്ങളിൽ നിർണായക തീരുമാനമെടുക്കുന്ന സിനഡ് നടക്കുന്നതിനിടെ രാഷ്ട്രീയ നേതാക്കളെ സഭാ നേതൃത്വം കാണുന്നത് അപൂർവമാണ്

പൈലറ്റ് വാഹനവും ഔദ്യോഗിക കാറും ഒഴിവാക്കിയാണ് വിഡി സതീശൻ സഭാ ആസ്ഥാനത്ത് എത്തിയത്. ഇന്നലെ രാത്രി ഒമ്പതേ കാലോടെയാണ് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വിഡി സതീശൻ എത്തിയത്.
 

See also  വി ഡി സതീശന്‍ മന്ത്രിസഭയിൽ കോണ്‍ഗ്രസില്‍ നിന്ന് രമേശ് ചെന്നിത്തലയുള്‍പ്പെടെ എട്ട് പേര്‍ മന്ത്രിസ്ഥാനമുറപ്പിച്ചു

Related Articles

Back to top button