Kerala

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാവും യുവതിയും എംഡിഎംഎയുമായി പിടിയിൽ

ലോഡ്ജിൽ ലഹരി ഉപയോഗമെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ യുവാവും യുവതിയും പിടിയിൽ. തിരുവനന്തപുരം ശ്രീകാര്യം ഭാഗത്തെ ലോഡ്ജിൽ നിന്നാണ് ഇവരെ എംഡിഎംഎയുമായി പിടികൂടിയത്.

മൺവിള സ്വദേശി അനന്തു(29), ചടയമംഗലം സ്വദേശി ആര്യ(27) എന്നിവരാണ് പിടിയിലായത്. അഞ്ച് ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെത്തി. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഇരുവരും രണ്ട് ദിവസം മുമ്പാണ് ലോഡ്ജിൽ മുറിയെടുത്തത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ രണ്ട് പേരെയും റിമാൻഡ് ചെയ്തു.

See also  തിരുവനന്തപുരത്ത് ദമ്പതികൾ മരിച്ച നിലയിൽ - Metro Journal Online

Related Articles

Back to top button