Kerala

സുരേഷ് ഗോപിയുടെ മറ്റേ മോൻ പരാമർശം എന്നെക്കുറിച്ചാകാം; എന്റെ പ്രസംഗം അദ്ദേഹത്തെ പ്രകോപിപ്പിച്ചിരുന്നു; ഗണേഷ് കുമാർ

കേരളത്തിൽ എയിംസ് വരുമെന്ന അവകാശ വാദത്തിനിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നടത്തിയ മറ്റേ മോൻ പരാമർശം തന്നെക്കുറിച്ച് ആകാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. കേരളത്തിൽ എയിംസ് വരും മറ്റേ മോനേ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. എയിംസ് വരില്ലെന്ന് താൻ പറഞ്ഞത് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചെന്നും ഗണേഷ് കുമാർ പറഞ്ഞു

തിരുവനന്തപുരത്ത് പ്രസംഗിച്ചപ്പോൾ എയിംസ് വരില്ലെന്ന് ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞതല്ലേ ശരിയായത്. അതിന് മറുപടി ഞാനല്ല പറഞ്ഞത്. ജനങ്ങളാണ്. എയിംസ് വരില്ല മറ്റേ മോനെ എന്ന്. കുറേക്കാലമായി എയിംസിന്റെ പേര് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്

അദ്ദേഹത്തിന്റെ രീതി അനുസരിച്ച് പറയട്ടെ. അതിലൊന്നും പരാതിയില്ല. ഉമ്മൻ ചാണ്ടിയെ താൻ രാഷ്ട്രീയമായി ഉപദ്രവിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. അവസാന കാലം വരെ ഉമ്മൻ ചാണ്ടിയുമായി നല്ല ബന്ധമാണുണ്ടായിരുന്നതെന്നും മന്ത്രി വ്യക്തമാക്കി
 

See also  താരസംഘടന അമ്മയുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് മോഹൻലാൽ; അടുത്ത ഭരണസമിതി ജൂണിൽ

Related Articles

Back to top button