National

എട്ട് വയസ്സുള്ള മകളെ 29ാം നിലയിൽ നിന്ന് തള്ളിയിട്ടു; പിന്നാലെ സ്വയം ചാടി 37കാരിയും ജീവനൊടുക്കി

നവി മുംബൈയിലെ പനവേലിൽ എട്ട് വയസ്സുള്ള മകളെ ഫ്‌ളാറ്റിന്റെ 29ാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞ ശേഷം അമ്മയും താഴേക്ക് ചാടി ജീവനൊടുക്കി. ഫ്‌ളാറ്റിലെ 29ാം നിലയിലാണ് യുവതി താമസിച്ചിരുന്നത്. മൈഥിലി ദുവ എന്ന 37കാരിയും മകളുമാണ് മരിച്ചത്

പനവേലിലെ പാലാപ്‌സിലെ മാരത്തൺ നെക്സ്റ്റിലാണ് ഇവർ താമസിച്ചിരുന്നത്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു മൈഥിലി. ഇന്ന് രാവിലെ മകളുമൊത്ത് ഇവർ മുറിയിൽ കയറി വാതിലടച്ചു. വാതിൽ തുറക്കാൻ ആവശ്യപ്പെട്ട് എട്ട് വയസുകാരി കരയുന്നത് കേട്ടാണ് ഭർത്താവ് ആശിഷ് വിവരം അറിയുന്നത്. തുടർന്ന് താനും മുറി തുറക്കാൻ ആവശ്യപ്പെട്ടെന്ന് ആശിഷ് പറഞ്ഞു

എന്നാൽ ബാൽക്കണിയിൽ എത്തിയ യുവതി മകളെ താഴേക്ക് തള്ളിയിട്ട ശേഷം പിന്നാലെ സ്വയം ചാടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് മരിച്ചു. അതേസമയം ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് മകൾ മരിച്ചതെന്നാണ് മൈഥിലിയുടെ രക്ഷിതാക്കൾ ആരോപിക്കുന്നത്.

See also  ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; 225 മദ്രസകള്‍, 30 മസ്ജിദുകള്‍, 25 ദര്‍ഗകള്‍, ആറ് ഈദ്ഗാഹുകളും പൊളിച്ച് യോഗി: വ്യാപക പ്രതിഷേധം

Related Articles

Back to top button