Kerala

കണ്ണൂർ ബിഷപ് ഹൗസിൽ കയറി വൈദികനെ കുത്തി പരുക്കേൽപ്പിച്ചു; പ്രതി പിടിയിൽ

കണ്ണൂർ ബിഷപ് ഹൗസിൽ കയറി വൈദികനെ കുത്തി പരുക്കേൽപ്പിച്ചു. ധനസഹായം ചോദിച്ചെത്തിയ ആളാണ് അഡ്മിനിസ്‌ട്രേറ്റർ ഫാദർ ജോർജ് പൈനാടത്തിനെ കുത്തി പരുക്കേൽപ്പിച്ചത്

പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാസർകോട് സ്വദേശി മുഹമ്മദ് മുസ്തഫയാണ് അറസ്റ്റിലായത്. ധനസഹായം കുറഞ്ഞു പോയെന്ന് ആരോപിച്ചായിരുന്നു ആക്രമണം

കറിക്കത്തി ഉപയോഗിച്ചാണ് കുത്തിയത്. വൈദികന്റെ വയറിനും വലതു കൈക്കുമാണ് കുത്തേറ്റത്. പരുക്ക് ഗുരുതരമല്ല

The post കണ്ണൂർ ബിഷപ് ഹൗസിൽ കയറി വൈദികനെ കുത്തി പരുക്കേൽപ്പിച്ചു; പ്രതി പിടിയിൽ appeared first on Metro Journal Online.

See also  ഇൻഡിഗോയുമായുള്ള സമരത്തേക്കാൾ വലുത് സീതാറാം യെച്ചൂരിയെന്ന് ഇപി ജയരാജൻ

Related Articles

Back to top button