Kerala

തൃശ്ശൂരിൽ നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂരിൽ നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെല്ലിപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ്(22) മരിച്ചത്. മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയാണ്

ആറ് മാസം മുമ്പാണ് നേഹയുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ദിവസം നേഹയും ഭർത്താവ് രഞ്ജിത്തും നേഹയുടെ ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ഭർത്താവ് തിരിച്ചുപോയി.

മുറിയിലായിരുന്ന നേഹ വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്‌കാരം ഇന്ന് 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

See also  ട്രോളി ബാഗുമായി യുഡിഎഫ് പ്രവർത്തകർ; കള്ളപ്പണ ആരോപണത്തെ ട്രോളി വിജയാഘോഷം

Related Articles

Back to top button