Kerala

താത്കാലിക വിസി നിയമനം: ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഗവർണർ

താത്കാലിക വി സി നിയമനത്തിലെ ഹൈക്കോടതി വിധിയിൽ അപ്പീൽ നൽകാൻ രാജ്ഭവൻ. നാളെ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്യും. ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്.

നിയമ വിദഗ്ധരുമായി പ്രാഥമിക ചർച്ചയ്ക്ക് ശേഷമാണ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ പോകാനുള്ള തീരുമാനം രാജ് ഭവൻ എടുത്തിരിക്കുന്നത്. സർവകലാശാലകളിലെ ഭരണ പ്രതിസന്ധിയും പ്രശ്‌നങ്ങളും അയവില്ലാതെ തുടരുന്നതിനിടെയാണ് രാജ്ഭവൻ നിയമനടപടിയുമായി മുന്നോട്ട് പോകുന്നത്.

താത്കാലിക വിസി നിയമനത്തിൽ ഗവർണർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. താത്കാലിക വൈസ് ചാൻസലറെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ചാൻസലറായ ഗവർണർ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്.

See also  നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button