Kerala

നിമിഷപ്രിയയുടെ മോചനം: ചർച്ചകൾ അനുകൂലമായി നീങ്ങുന്നുവെന്ന് കാന്തപുരം, തലാലിന്റെ കുടുംബം അനുനയ പാതയിൽ

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നിർണായക ചർച്ചകൾ ഇന്നും തുടരും. പ്രാദേശിക സമയം 10 മണിക്ക്(ഇന്ത്യൻ സമയം 12) മണിക്ക് ചർച്ച ആരംഭിക്കും. തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറ കൗൺസിൽ അംഗവുമായ വ്യക്തി ചർച്ചയിൽ പങ്കെടുക്കും. നാളെ നടത്താൻ തീരുമാനിച്ച വധശിക്ഷ നടപടി നീട്ടിവെക്കാൻ അറ്റോർണി ജനറലുമായി കൂടിക്കാഴ്ച നടത്തും. കാന്തപുരം അബൂബക്കർ മുസ്ലിയാർ വഴിയാണ് ചർച്ച നടക്കുന്നത്

അബൂബക്കർ മുസ്ല്യാരുടെ ഇടപെടലിനെ തുടർന്നുണ്ടായ ചർച്ചകൾ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണെന്ന് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. യെമനിലെ പ്രമുഖ പണ്ഡിതാനും സൂഫിയുമായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീസ് വഴിയുള്ള കാന്തപുരത്തിന്റെ ഇടപെടലാണ് തലാലിന്റെ കുടുംബത്തെ പുനരാലോചനയിലേക്ക് സമ്മതിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

കുടുംബത്തിന് പുറമെ ഗോത്രങ്ങൾക്കിടയിലും ദമാർ പ്രദേശവാസികൾക്കിടയിലും വൈകാരികമായ പ്രശ്‌നമായിരുന്നു തലാലിന്റെ കൊലപാതകം. ഇതുകൊണ്ട് ഇത്രയും കാലം തലാലിന്റെ കുടുംബവുമായി ആർക്കും ബന്ധപ്പെടാൻ സാധിക്കാതെ വന്നത്. കാന്തപുരത്തിന്റെ നിർണായക ഇടപെടലാണ് കുടുംബവുമായുള്ള ആശയവിനിമയം സാധ്യമാക്കിയത്.

See also  പവന് 58,000 കടന്ന് സ്വർണവില കുതിക്കുന്നു; ഇന്നുയർന്നത് 640 രൂപ

Related Articles

Back to top button