Kerala

പാലക്കാട് പുതുശ്ശേരിയിൽ ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

പാലക്കാട് പുതുശ്ശേരിയിൽ ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. 60 വയസ് തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം.

തമിഴ്‌നാട് രജിസ്‌ട്രേഷൻ ലോറിയിടിച്ചായിരുന്നു അപകടം. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറയുന്നു.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ലോറി ഡ്രൈവറെയും ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.

See also  യുഡിഎഫിന് വർഗീയ ശക്തികളുടെ പിന്തുണ കിട്ടി; ബിജെപി വോട്ടുകൾ യുഡിഎഫിലേക്ക് പോയി: എംവി ഗോവിന്ദൻ

Related Articles

Back to top button