Kerala

ഏക പ്രതി യാസിർ, 52 സാക്ഷികൾ; താമരശ്ശേരി ഷിബില വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

താമരശ്ശേരി ഷിബല വധക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 600 പേജുള്ള കുറ്റപത്രത്തിൽ 76 രേഖകളും 52 സാക്ഷികളുമുണ്ട്. ഭർത്താവ് യാസിറാണ് കേസിലെ ഏക പ്രതി. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്

മാർച്ച് 19നാണ് ഈങ്ങാപ്പുഴയിൽ ലഹരിക്ക് അടിമയായ പുതുപ്പാടി സ്വദേശി യാസിർ ഭാര്യ ഷിബിലയെ വെട്ടിക്കൊന്നത്. ഷിബിലയുടെ മാതാപിതാക്കളെയും ഇയാൾ ആക്രമിച്ചിരുന്നു. ഭാര്യാ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവർക്കും പരുക്കേറ്റു

യാസിറിനെതിരെ ഷിബില ഫെബ്രുവരി 28ന് താമരശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു. യാസിറിന്റെ ലഹരി ഉപയോഗവും ഉപദ്രവവും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

The post ഏക പ്രതി യാസിർ, 52 സാക്ഷികൾ; താമരശ്ശേരി ഷിബില വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു appeared first on Metro Journal Online.

See also  തൃശ്ശൂരിൽ ഇരുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടം; മൂന്ന് പേർ മരിച്ചു

Related Articles

Back to top button