Kerala

പെരുമഴയിൽ വലഞ്ഞ് ജനം: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കാസർകോട്, തൃശ്ശൂർ, വയനാട് ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ അടക്കമാണ് അവധി

കോഴിക്കോടും കണ്ണൂരും സ്‌കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവക്കാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പി എസ് സി പരീക്ഷകൾക്കടക്കം മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു.

ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടിന് സമാനമായ മഴയാണ് ലഭിക്കുന്നത്.

The post പെരുമഴയിൽ വലഞ്ഞ് ജനം: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി appeared first on Metro Journal Online.

See also  ചേർത്തലയിൽ അഞ്ച് വയസുകാരന് നേർക്ക് ക്രൂര മർദനം; അമ്മയ്ക്കും അമ്മൂമ്മക്കുമെതിരെ കേസ്

Related Articles

Back to top button