Kerala

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്‌കൂളിന് ഫിറ്റ്‌നസ് എങ്ങനെ ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ അടിയന്തരമായി സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാ മേഖലകളിലും സർക്കാരില്ലായ്മ പ്രകടമാണ്. ഇത്രയും അപകടകരമായ രീതിയിൽ വൈദ്യുതി ലൈൻ കടന്നുപോകുന്ന സ്‌കുൂളിന് എങ്ങനെയാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്നും സതീശൻ ചോദിച്ചു

ആരോഗ്യ, ഉന്നത വിദ്യാഭ്യാസ രംഗത്തിന് പുറമെ ഗുരുതരമായ അനാസ്ഥയാണ് പൊതുവിദ്യാഭ്യാസ മേഖലയിലുമുള്ളത്. സമഗ്ര അന്വേഷണത്തിന് സർക്കാർ തയ്യാറാകണം. അഞ്ച് വർഷം മുമ്പ് വയനാട്ടിൽ പത്ത് വയസുകാരി ക്ലാസിൽ പാമ്പുകടിയേറ്റ് മരിച്ചു. ഇന്ന് മറ്റൊരു കുഞ്ഞ് ഷോക്കേറ്റ് മരിച്ചു. എന്ത് സുരക്ഷയാണ് സ്‌കൂളുകളിലുള്ളത്

ഇനിയെങ്കിലും സംസ്ഥാനത്തെ ഭൗതിക സാഹചര്യങ്ങൾ ഓഡിറ്റ് ചെയ്യാൻ സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും തയ്യാറാകണം. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണോ സ്‌കൂൾ ഇത്രയും കാലം പ്രവർത്തിച്ചത്. ഈ ചോദ്യങ്ങൾക്കൊക്കെ സർക്കാർ ഉത്തരം നൽകണമെന്നും സതീശൻ പറഞ്ഞു

The post വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്‌കൂളിന് ഫിറ്റ്‌നസ് എങ്ങനെ ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് appeared first on Metro Journal Online.

See also  പണമടങ്ങിയ ചാക്ക് കെട്ട് മുകളിലേക്ക് കൊണ്ടുപോയത് തെരഞ്ഞെടുപ്പ് സാമഗ്രികളെന്ന് പറഞ്ഞ്: തിരൂർ സതീശ്

Related Articles

Back to top button