Kerala

ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് ഇന്ന് രണ്ട് വയസ്; അനുസ്മരണ സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചിട്ട് ഇന്ന് രണ്ട് വർഷം. 2023 ജൂലൈ 18നാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്. അഞ്ച് പതിറ്റാണ്ടുകാലം നിയമസഭ അംഗവും രണ്ട് തവണ കേരള മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഓർമകളിലാണ് പുതുപ്പള്ളിയും രാഷ്ട്രീയ കേരളവും.

ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക അനുസ്മരണ സമ്മേളനം പുതുപ്പള്ളിയിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പത് മണിക്ക് കല്ലറയിൽ പുഷ്പാർച്ചനയും തുടർന്ന് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ യോഗവും ചേരും

ഉമ്മൻ ചാണഅടി ഫൗണ്ടേഷൻ നിർമിച്ച 11 വീടുകളുടെ താക്കോൽ ദാനവും പുതിയ സ്‌പോർട്‌സ് അരീനയുടെ ഉദ്ഘാടനവും രാഹുൽ ഗാന്ധി നിർവഹിക്കും. പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിൽ പ്രത്യേക കുർബാനയും കല്ലറയിൽ ധൂപ പ്രാർഥനയും നടക്കും.

See also  വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു.

Related Articles

Back to top button