Education

തടവുപുള്ളി ട്രെയിനിൽ നിന്നും പുഴയിലേക്ക് ചാടി; പിന്നാലെ ചാടി പിടികൂടി പോലീസുകാർ

കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തടവുപുള്ളി ഷൊർണൂരിൽ വെച്ച് ട്രെയിനിൽ നിന്നും ഭാരതപുഴയിലേക്ക് എടുത്ത് ചാടി. സനീഷ് എന്നയാളാണ് ട്രെയിനിൽ നിന്നും പുഴയിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്.

മംഗലാപുരം-തിരുവനന്തപുരം ഏറനാട് എക്‌സ്പ്രസിലായിരുന്നു സംഭവം. ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള മേൽപ്പാലത്തിൽ എത്തിയപ്പോഴാണ് പ്രതി ചാടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പോലീസുകാർ പിന്നാലെ എടുത്ത് ചാടി പ്രതിയെ പിടികൂടുകയായിരുന്നു.

കാസർകോട് നിന്ന് ആലുവ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുകയായിരുന്ന പ്രതിക്ക് ബാത്ത് റൂമിൽ പോകാനായി ഒരു കൈയിലെ വിലങ്ങ് അഴിച്ചു കൊടുത്തപ്പോഴാണ് രക്ഷപ്പെടാൻ ശ്രമിച്ചത്.

See also  വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസില്‍ അധ്യാപകന് അഞ്ച് വര്‍ഷം തടവ്

Related Articles

Back to top button