Kerala

വെടിവെച്ച് കൊന്നാലും ഇടത് നിലപാട് മാറില്ല; യുഡിഎഫ് സൈബർ ആക്രമണത്തെ അവജ്ഞയോടെ തള്ളുന്നു: നിലമ്പൂർ ആയിഷ

തനിക്കെതിരായ യുഡിഎഫ് സൈബർ ആക്രമണത്തിൽ പ്രതികരിച്ച് നിലമ്പൂർ ആയിഷ. വെടിയുണ്ടകളെ തോൽപ്പിച്ച തനിക്ക് ഇതൊന്നും പ്രശ്‌നമല്ല. സൈബർ വിമർശനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. വിമർശിക്കുന്നവരുടെ സംസ്‌കാരമല്ല തന്റേത്. വെടിവെച്ച് കൊന്നാലും ഇടത് നിലപാട് മാറില്ല

മുമ്പും ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ട്. അമ്മയാര്, മക്കളാര് എന്ന് തിരിച്ചറിയാത്തവരാണ് ഇത്തരം ഭാഷകൾ ഉപയോഗിക്കുന്നതെന്നും നിലമ്പൂർ ആയിഷ പറഞ്ഞു. നേരത്തെ എൽഡിഎഫ് സ്ഥാനാർഥി എം സ്വാരാജ് ആശുപത്രിയിലെത്തി നിലമ്പൂർ ആയിഷയെ സന്ദർശിച്ചിരുന്നു

ആശുപത്രി വിട്ട ശേഷം നിലമ്പൂർ ആയിഷ സ്വരാജിന്റെ സ്വീകരണ കേന്ദ്രത്തിലെത്തുകയും സ്ഥാനാർഥിയെ ആശീർവദിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ആയിഷക്കെതിരെ സൈബർ ആക്രമണം കോൺഗ്രസ്, ലീഗ് അണികളിൽ നിന്നുണ്ടായത്.

See also  ബലാത്സംഗ കേസ്: വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളെയും തുടരും

Related Articles

Back to top button