മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്: രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ രണ്ട് പോലീസ് ഡ്രൈവർമാർക്ക് സസ്പെൻഷൻ. കോഴിക്കോട് വിജിലൻസിലെ ഡ്രൈവർ കെ. ഷൈജിത്ത്, കൺട്രോൾ റൂമിലെ ഡ്രൈവർ സനിത്ത് എന്നിവരെയാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൻമേലാണ് നടപടി.
നേരത്തെ, ഇരുവരെയും കേസിൽ പ്രതിചേർത്ത് നടക്കാവ് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രധാന പ്രതികളുടെ ഫോൺ രേഖകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചതിനെ തുടർന്നാണ് പോലീസുകാർക്ക് റാക്കറ്റുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഇരുവരും മലാപ്പറമ്പിലെ പെൺവാണിഭ കേന്ദ്രത്തിൽ നിരന്തരം എത്തിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഈ കേസിൽ കൂടുതൽ പേർ ഇനിയും പ്രതികളാകുമെന്ന സൂചനയാണ് പോലീസ് നൽകുന്നത്. നേരത്തെ ആറ് സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേർ ഈ കേസിൽ അറസ്റ്റിലായിരുന്നു.
The post മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്: രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ appeared first on Metro Journal Online.