Kerala

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: കേന്ദ്രം നടത്തിപ്പിൽ രണ്ട് പോലീസുകാർക്കും പങ്ക്, പ്രതി ചേർത്തു

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ രണ്ട് പോലീസുകാരെ കൂടി പ്രതി ചേർത്തു. പോലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് പ്രതി ചേർത്തത്. ഇരുവരും പെൺവാണിഭം നടന്ന കെട്ടിടത്തിലെ സ്ഥിരം സന്ദർശകരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു

കേന്ദ്രത്തിന്റെ നടത്തിപ്പിലും ഇവർക്ക് പങ്കുള്ളതായി സൂചനയുണ്ട്. പിന്നാലെയാണ് കേസിൽ പ്രതി ചേർത്തത്. അപ്പാർട്ട്‌മെന്റ് വാടകക്ക് എടുത്ത നിമിഷനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. 12 പേരാണ് കേസിലെ ആകെ പ്രതികൾ

മലാപ്പറമ്പ് ഇയ്യപ്പാടിയിലെ അപ്പാർട്ട്‌മെന്റിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് പെൺവാണിഭ സംഘത്തെ പിടികൂടിയത്. പെൺവാണിഭം നടത്തിപ്പുകാരായ പുൽപ്പള്ളി സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, ഉമേഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

The post മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: കേന്ദ്രം നടത്തിപ്പിൽ രണ്ട് പോലീസുകാർക്കും പങ്ക്, പ്രതി ചേർത്തു appeared first on Metro Journal Online.

See also  പാളയത്തില്‍പട പന്തളത്തും; ബി ജെ പിയുടെ നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു; പടക്കം പൊട്ടിച്ച് എല്‍ ഡി എഫ്; ജനാധിപത്യത്തിന്റെ വിജയമെന്ന് യു ഡി എഫ്

Related Articles

Back to top button