Kerala

പെൺകുട്ടികളെ പീഡിപ്പിച്ച് ജാമ്യത്തിലിറങ്ങി മുങ്ങി; 20 വർഷത്തിന് ശേഷം പ്രതി പിടിയിൽ

രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് 20 വർഷത്തിന് ശേഷം പിടിയിൽ. കാസർകോട് ചെറുവത്തൂർ രാഗി മന്ദിരം ഹൗസിൽ എംപി രാഗേഷാണ്(45) കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായത്. 2005ൽ കണ്ണൂർ ടൗൺ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് കേസുണ്ടായത്

രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്. രാഗേഷും സുഹൃത്തും ചേർന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മൈസൂർ, ചെന്നൈ എന്നിവിടങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു

കേസിൽ അറസ്റ്റിലായെങ്കിലും രാഗേഷ് ജാമ്യത്തിലിറങ്ങി മുങ്ങി. ഇയാൾക്കായി പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു. പ്രതി പോണ്ടിച്ചേരിയിലുണ്ടെന്ന് അടുത്തിടെ പോലീസിന് വിവരം ലഭിച്ചു. പോണ്ടിച്ചേരി കോട്ടക്കുപ്പത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

The post പെൺകുട്ടികളെ പീഡിപ്പിച്ച് ജാമ്യത്തിലിറങ്ങി മുങ്ങി; 20 വർഷത്തിന് ശേഷം പ്രതി പിടിയിൽ appeared first on Metro Journal Online.

See also  ഒന്നര വയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞുകൊന്ന കേസ്; ശരണ്യയുടെ ശിക്ഷാവിധി ഇന്ന്

Related Articles

Back to top button