Kerala

അറ്റകുറ്റപ്പണികൾ തീർന്നു, ഹാംഗറിന് പുറത്തെത്തിച്ചു; തിരികെ പോകാനൊരുങ്ങി എഫ് 35 ബി വിമാനം

തിരുവനന്തപുരത്ത് സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബി തിരികെ പോകാനൊരുങ്ങുന്നു. വിമാനത്തിന്റെ അറ്റകുറ്റപ്പണികൽ പൂർത്തിയായി. എയർ ഇന്ത്യയുടെ ഹാംഗറിൽ നിന്ന് വിമാനത്തെ പുഷ്ബാക്ക് ട്രാക്ടർ ഉപയോഗിച്ച് പുറത്തെത്തിച്ചു.

ഹൈഡ്രോളിക് സംവിധാനത്തിന്റെ പിഴവുകളും ഓക്‌സിലറി പവർ യൂണിറ്റിന്റെ സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ട്. സിഐഎസ്എഫ് കമാൻഡോകൾ, എയർ ഇന്ത്യയുടെ സുരക്ഷാ ജീവനക്കാർ, ബ്രിട്ടീഷ് സാങ്കേതിക വിദഗ്ധർ എന്നിവരുടെ അകമ്പടിയോടെയാണ് വിമാനത്തെ പുറത്തേക്ക് കൊണ്ടുവന്നത്

അതേസമയം എപ്പോഴാണ് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതെന്ന വിവരം ലഭ്യമല്ല. പരീക്ഷണ പറക്കലാണ് ഇന്ന് നടത്തുക. ഇതിന് ശേഷമെ വിമാനം ബ്രിട്ടനിലേക്ക് മടങ്ങുകയുള്ളു

The post അറ്റകുറ്റപ്പണികൾ തീർന്നു, ഹാംഗറിന് പുറത്തെത്തിച്ചു; തിരികെ പോകാനൊരുങ്ങി എഫ് 35 ബി വിമാനം appeared first on Metro Journal Online.

See also  അഞ്ച് വർഷത്തെ നിയമപോരാട്ടം: പെരിയ ഇരട്ടക്കൊലപാതക കേസിൽ ഇന്ന് വിധി

Related Articles

Back to top button