Movies

വിജയ്-സംഗീത വിവാഹ മോചനക്കേസ് ഒത്തുതീർപ്പിലേക്ക്; 250 കോടി നൽകാൻ തയ്യാറാണെന്ന് വിജയ്

ആരാധകരെ ഞെട്ടിച്ച സംഭവമായിരുന്നു തമിഴ് സൂപ്പർ താരവും ടിവികെ അധ്യക്ഷനുമായ വിജയ്‌ക്കെതിരെ ഭാര്യ സംഗീത കോടതിയിൽ വിവാഹ മോചന ഹർജി നൽകിയത്. നടിയുമായി വിജയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തത്. എന്നാൽ വിഷയം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ് ശ്രമിക്കുന്നതായാണ് വിവരം

2021 മുതൽ ഇരുവരും തമ്മിലുള്ള ദാമ്പത്യ ബന്ധത്തിൽ വിള്ളൽ വീണിരുന്നു. സംഗീത പരസ്പര സമ്മതത്തോടെ വിവാഹബന്ധം വേർപിരിയാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും വിജയ് ആദ്യം അതിന് തയ്യാറായില്ല. തന്റെ രാഷ്ട്രീയഭാവിക്ക് കോട്ടം സംഭവിക്കുമോ എന്ന ആശങ്കയിലായിരുന്നു വിജയ്. ഇതോടെയാണ് സംഗീത കോടതിയെ സമീപിച്ചത്

നിലവിലെ സാഹചര്യത്തിൽ സംഗീതക്കും മക്കളായ ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്തുപ്രകാരമാണ് ഈ തുക വിഭജിച്ച് നൽകുക എന്നതിൽ വ്യക്തത വന്നിട്ടില്ല.
 

See also  നിയമ പോരാട്ടം അവസാനിപ്പിച്ച് 'ജനനായകൻ '; ഹർജി പിൻവലിക്കാൻ നിർമാതാക്കൾക്ക് അനുമതി

Related Articles

Back to top button