Kerala

നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ഇന്ന് കേരളത്തിൽ; നാളെ ശബരിമലയിൽ ദർശനം നടത്തും

നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും. വൈകിട്ട് 6.20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി ഇന്ന് രാജ്ഭവനിൽ തങ്ങും. ബുധനാഴ്ച രാഷ്ട്രപതി ശബരിമല ദർശനം നടത്തും. 

ബുധൻ രാവിലെ 9.20ന് തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെട്ട് 10.20ന് നിലക്കൽ ഹെലിപാഡിലെത്തും. റോഡു മാർഗം പമ്പയിലും തുടർന്ന് ശബരിമലയിലും എത്തും. പകൽ 11.55മുതൽ 12.25 വരെ രാഷ്ട്രപതി ശബരിമലയിലുണ്ടാകും. വൈകിട്ട് 5.30ന് മുർമു രാജ്ഭവനിൽ മടങ്ങിയെത്തും

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന് മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ റിഹേഴ്‌സൽ ഇന്ന് നടക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലാണ് അവസാനഘട്ട ട്രയൽ നടത്തുക. രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് നാളെ തീർഥാടകർക്ക് ശബരിമലയിൽ നിയന്ത്രണമേർപ്പെടുത്തും.
 

See also  മദ്രസകൾ അടച്ചുപൂട്ടാനുള്ള നിർദേശം ഭരണഘടനാ വിരുദ്ധം

Related Articles

Back to top button