Kerala

അയ്യപ്പ സംഗമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം; വിഡി സതീശനുമായുള്ള പിണക്കം മാറി: പിവി അൻവർ

ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് പി വി അൻവർ. മതം ജാതി എന്നിവ ദുരുപയോഗം ചെയ്ത് മൂന്നാമതും അധികാരത്തിൽ വരാനാണ് പിണറായി വിജയന്റെ ശ്രമം. നാടിനെ വർഗീയവത്കരിക്കാനുള്ള ശ്രമത്തെ നേരത്തെ ജനങ്ങൾ പരാജയപ്പെടുത്തിയാണ്. ഇതിന് ഇടതുപക്ഷവും മുമ്പ് നിലപാട് എടുത്തിട്ടുണ്ടെന്നും അൻവർ വ്യക്തമാക്കി.

യോഗി ആദിത്യനാഥ്  എടുത്ത രാഷ്ട്രീയം പിണറായിയും ഏറ്റെടുക്കുന്നു. രാഷ്ട്രീയ നാടകം എന്നറിഞ്ഞിട്ടും സാമുദായിക നേതാക്കൾ പങ്കെടുത്തു. എന്നാൽ യഥാർഥ ഭക്തർ പങ്കെടുത്തില്ല. വെള്ളാപ്പള്ളി നടേശൻ കേരളത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത വർഗീയ പരാമർശം നടത്തിയ ആളാണെന്നും അൻവർ പറഞ്ഞു

പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള പിണക്കം മാറിയെന്നും പി വി അൻവർ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അത് കഴിഞ്ഞു. അങ്ങനെ പിണക്കം വെച്ചു കൊണ്ട് ഇരിക്കേണ്ട ആവശ്യം ഇല്ലല്ലോ എന്നും പി വി അൻവർ ചോദിച്ചു.

 

See also  സുധാകരനെ പിന്തുണച്ച് സതീശൻ വിരുദ്ധ പക്ഷം; നേതൃമാറ്റം ആവശ്യമെന്ന് പുതുതല മുറ നേതാക്കൾ

Related Articles

Back to top button