National

പൂനെയിൽ ജിബിഎസ് വ്യാപിക്കുന്നു: 73 പേർക്ക് രോഗം സ്ഥിരീകരിച്ചു, 27 പേർ വെന്റിലേറ്ററിൽ

പൂനെയിൽ ഗില്ലൻ ബാരെ സിൻഡ്രോം(ജിബിഎസ്)വ്യാപിക്കുന്നു. രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയവരുടെ എണ്ണം 140 ആയി. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ 73 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ബാക്കിയുള്ളവരുടെ പരിശോധന ഫലം വരേണ്ടതുണ്ട്. സ്ഥിരീകരിച്ചവരിൽ 52 പേർ 30 വയസിൽ താഴെയുള്ളവരാണ്. രോഗം ഗുരുതരമായതിനെ തുടർന്ന് 27 പേരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. 32 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

വെള്ളത്തിലൂടെയാണ് രോഗം പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ചിക്കൻ നന്നായി പാചകം ചെയ്ത ശേഷമേ കഴിക്കാൻ പാടുള്ളുവെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. കുടിവെള്ളം ചൂടാക്കി മാത്രം ഉപയോഗിക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

See also  ആധാർ കാർഡും വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചേക്കും; നിർണായക നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

Related Articles

Back to top button