Kerala

18 വയസ് മുതൽ പ്രണയിക്കണം, 25 വയസിൽ വിവാഹം കഴിക്കണം: സമുദായ അംഗങ്ങളോട് ആഹ്വാനവുമായി മാർ ജോസഫ് പാംപ്ലാനി

സമുദായത്തിൽ അംഗസംഖ്യ വർധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിവാദ പരാമർശവുമായി തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. യുവാക്കൾ 18 വയസ് മുതൽ പ്രണയിക്കണമെന്നും 25 വയസിന് മുമ്പ് വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും പാംപ്ലാനി ആഹ്വാനം ചെയ്തു.

വിശ്വാസികളുടെ എണ്ണം കുറയുന്നതിന് പരിഹാരമായാണ് ആഹ്വാനം. യുവാക്കൾ വിദേശത്തേക്ക് പഠിക്കാൻ പോകുന്നതും ജോലിക്ക് പോകുന്നതും സമുദായത്തെ തകർക്കൽ ആണെന്നും പാംപ്ലാനി വിമർശിച്ചു. 18 വയസിന് ശേഷം പ്രണയിക്കുന്നത് കുറ്റകരമല്ല. അത് ദോഷകരമായി ആരും കരുതേണ്ടതില്ല.

യുവജനങ്ങളുടെ വിദേശത്തേക്കുള്ള ഓട്ടം അപകടരമാണ്. 30-40 ലക്ഷം രൂപ ലോൺ എടുത്ത് യുവാക്കൾ വിദേശത്തേക്ക് പലായനം ചെയ്യാനുള്ള വ്യഗ്രത സമുദായത്തെ ദുർബലപ്പെടുത്തിയെന്നും പാംപ്ലാനി പറഞ്ഞു.

See also  ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണ്, മൃതദേഹം കുഴിച്ചിടാതെ മറ്റ് വഴിയില്ലായിരുന്നു: ഫേസ്ബുക്ക് വീഡിയോയുമായി നൗഷാദ്

Related Articles

Back to top button