Kerala

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം: ജയിൽ ഡിഐജി ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് ജയിൽ മേധാവിക്ക് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ. കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച്ചയുണ്ടായി എന്നായിരുന്നു ഡിഐജിയുടെ പ്രാഥമിക റിപ്പോർട്ട്.

ജയിലിലെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. ഗോവിന്ദച്ചാമിയുമായി ബന്ധപ്പെട്ടിരുന്ന സഹതടവുകാരുടെയും, സസ്പെൻഷനിലായ ജയിൽ ഉദ്യോഗസ്ഥരുടെയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും.

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൽ സത്താറിനെയാണ് സസ്പെന്റ് ചെയ്തത്. ഗോവിന്ദച്ചാമി ജയിൽ ചാടിയതിനെ തുടർന്ന് അബ്ദുൽ സത്താർ മാധ്യമങ്ങളിലൂടെ ചില വിവരങ്ങൾ പങ്കുവെച്ചിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

 

See also  രാജ്യത്ത് ആദ്യമായി വയോജന കമ്മീഷന്‍വരുന്നു; മാതൃകാപരമായ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍

Related Articles

Back to top button