Gulf

ആഗോളഗ്രാമത്തില്‍ നാളെ മുതല്‍ ജനുവരി അഞ്ചുവരെ ക്രിസ്മസ് ആഘോഷം

ദുബൈ: നഗരം സന്ദര്‍ശിക്കാന്‍ ഈ സീസണില്‍ എത്തുന്നവരുടെ മുഖ്യ ആകര്‍ഷക കേന്ദ്രമായ ആഗോളഗ്രാമത്തില്‍ ഇത്തവണയും ക്രിസ്മസ് ആഘോഷം കളറാവും. നാളെയാണ് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമാവുക. ജനുവരി അഞ്ചുവരെയാണ് ഇത്തവണത്തെ ആഘോഷം ക്രമീകരിച്ചിരിക്കുന്നത്.

മഞ്ഞുടയാടകളിലേക്ക് ആഗോളഗ്രാമം ചേക്കേറുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. സാന്തയും ചങ്ങാതിമാരും മഞ്ഞുപുതച്ചെത്തും. 21 മീറ്റര്‍ ഉയരമുള്ള ദീപാലംകൃതമായ ക്രിസ്മസ് ട്രീയാണ് ഇത്തവണത്തെ ഏറ്റവും വലിയ ഹൈലൈറ്റ്. മഞ്ഞില്‍ കളിക്കാന്‍ കുട്ടികള്‍ക്ക് ഇവിടെ അവസരമുണ്ടാവും. ക്രിസ്മസ് സമ്മാനങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.

ഇന്‍ഫിനിറ്റി മിറര്‍ മേയ്‌സ്, ഗ്രാവിറ്റി വോര്‍ടെക്‌സ്, ഗാലക്‌സി ഹണ്ടര്‍, 5ഡി സിനിമ എന്നിവക്കൊപ്പം ബഹിരാകാശ യാത്രയുടെ അനുഭവം പകരുന്ന എക്‌സോ പ്ലാനറ്റ് സിറ്റിയും ഒരുക്കുന്നുണ്ട്. ഇതിനെല്ലാം പുറമേ മഞ്ഞുകാല രാവുകളെ സാന്ദ്രമധുരമാക്കാന്‍ അറബ് ലോകത്തിന്റെ പ്രിയ ഗായകന്‍ അല്‍ ഷമി 22ന് പാട്ടുമായെത്തും. രാത്രി എട്ടിനാവും പരിപാടി.

The post ആഗോളഗ്രാമത്തില്‍ നാളെ മുതല്‍ ജനുവരി അഞ്ചുവരെ ക്രിസ്മസ് ആഘോഷം appeared first on Metro Journal Online.

See also  അല്‍ മുത്‌ല റോഡില്‍ കാറപകടത്തില്‍ ഒരാള്‍ മരിച്ചു

Related Articles

Back to top button