Kerala

തൃശ്ശൂർ പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിൽ കാൽ വഴുതി വീണ് പരുക്കേറ്റ യുവാവ് മരിച്ചു

തൃശ്ശൂർ പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് പരുക്കേറ്റ യുവാവ് മരിച്ചു. വടൂക്കര സ്വദേശി ഷഹബിൻ ആണ് മരിച്ചത്. വെള്ളച്ചാട്ടത്തിന് മുകളിൽ നിന്നും കാൽ വഴുതി വീണാണ് പരുക്കേറ്റത്

ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. പീച്ചിക്ക് സമീപമുള്ള വെള്ളച്ചാട്ടമാണ് പട്ടത്തിപ്പാറ. ഷഹബിനും സുഹൃത്തുക്കളും ചേർന്നാണ് ഇവിടേക്ക് എത്തിയത്

ഗുരുതരമായി പരുക്കേറ്റ ഷഹബിനെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിച്ചു.

See also  രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കായി പെൺകുട്ടിയുടെ മൊഴി; കുഞ്ഞുണ്ടെങ്കിൽ വീട്ടിൽ വിവാഹത്തിന് സമ്മതിക്കുമെന്ന് രാഹുൽ വിശ്വസിപ്പിച്ചു: അതിനാൽ ഗർഭം ധരിച്ചു

Related Articles

Back to top button