Kerala

ഇൻഫോപാർക്കിലെ ശുചിമുറിയിൽ ഒളിക്യാമറ; പോലീസ് കേസെടുത്തു

ഇൻഫോ പാർക്കിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ചതായി കണ്ടെത്തി. ഇൻഫോപാർക്ക് സെന്റർ കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള വനിതാ ശുചിമുറിയിലെ വാഷ്‌ബേസിന്റെ അടിയിലായാണ് ക്യാമറ കണ്ടെത്തിയത്.

ഇൻഫോപാർക്ക് അഡ്മിനിസ്‌ട്രേഷൻ ഡെപ്യൂട്ടി മാനേജർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കണ്ടെത്തുന്ന സമയത്തും ക്യാമറ പ്രവർത്തിക്കുന്നുണ്ടായിരുന്നു

ഈ മാസം 26ന് ഉച്ചയ്ക്കാണ് ക്യാമറ കണ്ടെത്തിയതെന്ന് എഫ്‌ഐആറിൽ പറയുന്നു. ബിഎൻഎസ് 77, ഐടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്‌

See also  മാറനല്ലൂരിൽ ഓഡിറ്റോറിയത്തിനുള്ളിൽ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

Related Articles

Back to top button