Kerala

പശുക്കടവിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അയൽവാസി കസ്റ്റഡിയിൽ

കോഴിക്കോട് പശുക്കടവിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസി പോലീസ് കസ്റ്റഡിയിൽ. പശുക്കടവ് സ്വദേശി ബോബിയുടെ മരണത്തിലാണ് അയൽവാസിയെ പിടികൂടിയത്. പന്നികളെ പിടിക്കാൻ വെച്ച വൈദ്യുതിക്കെണിയിൽനിന്ന് ഷോക്കേറ്റാണ് ബോബി മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കസ്റ്റഡിയിലുള്ള അയൽവാസിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ വീട്ടിൽനിന്ന് വൈദ്യുതിക്കെണിയുമായി ബന്ധപ്പെട്ട ചില വസ്തുക്കളും കണ്ടെടുത്തു. ബോബിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് നേര്തതെ ആരോപിച്ചിരുന്നു

കഴിഞ്ഞ ദിവസം പുലർച്ചെയാണ് ബോബിയെ വീടിന് സമീപത്തുള്ള പറമ്പിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം നടന്നതിന് ശേഷം തെളിവുകൾ നശിപ്പിക്കാനും ശ്രമം നടന്നിരുന്നു.

 

 

See also  വീട്ടില്‍ സാധാനം വാങ്ങാനെത്തിയ ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ആകാശ് തില്ലങ്കേരിയുടെ ഉറ്റ സുഹൃത്ത് അറസ്റ്റില്‍

Related Articles

Back to top button