Kerala

കളമശ്ശേരിയിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ചു; സ്വിഗ്ഗ്വി ജീവനക്കാരൻ മരിച്ചു

എറണാകുളം കളമശ്ശേരിയിൽ സ്വകര്യ ബസും ബൈക്കും കൂട്ടിയിടിച്ച് സ്വിഗ്ഗ്വി ജീവനക്കാരൻ മരിച്ചു. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ സലാമാണ്(41) മരിച്ചത്. അപകടത്തിന് പിന്നാലെ സലാമിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഇൻസ്റ്റാമാർട്ടിന്റെ ഗോഡൗണിൽ ഓർഡർ എടുക്കാൻ പോകുകയായിരുന്നു അബ്ദുൽ സലാം. സൗത്ത് കളമശ്ശേരി മേൽപ്പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിന് പിന്നിൽ വന്നിടിക്കുകയായിരുന്നു

ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് ബൈക്കിനെ ഇടിച്ചിട്ടത്. അപകടത്തിന്റെ സിസടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.

The post കളമശ്ശേരിയിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ചു; സ്വിഗ്ഗ്വി ജീവനക്കാരൻ മരിച്ചു appeared first on Metro Journal Online.

See also  ഇടപെട്ട് എഐസിസി; രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയേക്കും

Related Articles

Back to top button