Kerala

സെബാസ്റ്റ്യന്റെ പുരയിടത്തിൽ നിന്ന് ലഭിച്ചത് ക്യാപ്പിട്ട പല്ലിന്റെ ഭാഗങ്ങൾ; ജെയ്‌നമ്മയുടേതല്ലെന്ന് ബന്ധുക്കൾ

ചേർത്തല പള്ളിപ്പുറത്തെ ദുരൂഹ തിരോധാനത്തിൽ കൂടുതൽ പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. പ്രതി സെബാസ്റ്റ്യന്റെ മുൻ സുഹൃത്ത് റോസമ്മയെ വിശദമായി ചോദ്യം ചെയ്യും. ആലപ്പുഴ, കോട്ടയം ക്രൈംബ്രാഞ്ച് സംഘങ്ങളാണ് റോസമ്മയെ ചോദ്യം ചെയ്യുക.

ചേർത്തലയിൽ കാണാതായ ഐഷ എന്ന സ്ത്രീയുടെ സുഹൃത്ത് കൂടിയാണ് റോസമ്മ. സെബാസ്റ്റിയന്റെ ഭാര്യയെയും വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുക്കും. സെബാസ്റ്റിയന്റെ പുരയിടത്തിൽ നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങളിൽ അവ്യക്തത തുടരുകയാണ്. ശരീരഭാഗങ്ങൾക്കൊപ്പം ക്യാപ്പിട്ട പല്ലിന്റെ ഭാഗമാണ് കിട്ടിയത്. ജെയ്‌നമ്മയുടെ പല്ലിന് ക്യാപ്പ് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.

പള്ളിപ്പുറത്തെ വീട്ടിൽ വീണ്ടും പരിശോധന നടത്തും. ആദ്യഘട്ടത്തിൽ കിട്ടിയ അസ്ഥികഷ്ണങ്ങളുടെ ഡിഎൻഎ പരിശോധനാ ഫലം ഉടൻ കിട്ടിയേക്കും. ഡിഎൻഎ ഫലം കിട്ടിയാൽ കേസിൽ നിർണായക തെളിവിലേക്ക് എത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.

The post സെബാസ്റ്റ്യന്റെ പുരയിടത്തിൽ നിന്ന് ലഭിച്ചത് ക്യാപ്പിട്ട പല്ലിന്റെ ഭാഗങ്ങൾ; ജെയ്‌നമ്മയുടേതല്ലെന്ന് ബന്ധുക്കൾ appeared first on Metro Journal Online.

See also  പൊള്ളാച്ചിയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞു; മലയാളികളായ അമ്മയും മകനും മരിച്ചു

Related Articles

Back to top button